Latest NewsNewsCrime

കോഴിക്കോട് വനിത കണ്ടക്​ടർക്ക് നേരെ ലൈംഗിക അതിക്രമം; 28കാരൻ പിടിയിൽ

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസിനുള്ളിൽ വച്ച്​ വനിത കണ്ടക്​ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റിൽ. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ്​ (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ പ്രതി അതിക്രമം നടത്തിയിരിക്കുന്നത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരിൽ നിന്നാണ്​ കെ.എസ്​.ആർ.ടി.സി ബസിൽ കയറുകയുണ്ടായത്​. സംഭവം നടന്നയുടൻ ബസിലുണ്ടായിരുന്ന യാത്രക്കാർ ഷൈജുവിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് കണ്ടക്​ടറും കെ.എസ്​.ആർ.ടി.സി അധികാരികളും നടക്കാവ്​ പൊലീസിൽ അറിയിക്കുകയും മാവൂർറോഡ്​ ബസ്​ ടെർമിനലിൽ വച്ച് പോലീസ്​ പ്രതിയെ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു​. പീഡനശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button