ന്യൂഡെല്‍ഹി: ഇന്ത്യയോടുള്ള നയത്തിന് മാറ്റമില്ല, വീണ്ടും സൈനിക സന്നാഹവുമായി ചൈന. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു കഴിഞ്ഞു. മിസൈലുകളും ചൈന വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് എയര്‍ ചീഫ് ബദൗരിയ വ്യക്തമാക്കി.
Read Also : ആകാശ് മിസൈൽ സിസ്റ്റം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ
അതിനിടെ, ഇന്ത്യ ചൈന ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. അതിര്‍ത്തിയില്‍ ഇന്ത്യയും അടിസ്ഥാനസൗകര്യം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments