KeralaLatest NewsNews

അതിര് തര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായ കൊലപാതകം, അയല്‍വാസികളുടെ മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കൊച്ചി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്ത് ക്രൂരമായ കൊലപാതകം. അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 34 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. അയല്‍വാസികളായ അച്ഛന്റെയും മകന്റെയും മര്‍ദ്ദനമേറ്റ് എടവനക്കാട് സ്വദേശി സനലാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അയല്‍ക്കാരായ വേണുവും മകന്‍ ജയരാജും ചേര്‍ന്ന് സനലിനെ മര്‍ദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതിര് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സനലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button