വാഷിംഗ്ടണ്‍: രാജ്യത്തിനെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയ്ക്കും പാകിസ്ഥാനും എതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അസഹിഷ്ണുതയോടെ പെരുമാറേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
Read Also: ചൈനയിൽ സൈനിക അട്ടിമറി: ഷി ജിൻപിംഗ് വീട്ടുതടങ്കലിൽ, അടുത്ത പ്രസിഡന്റ് ജനറൽ ലി ക്യോമിംഗ്?
ലഷ്‌കര്‍-ഇ-ത്വയ്ബയുടെ തലവനായ ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായുള്ള നീക്കത്തില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചിരുന്നെങ്കിലും ചൈന തന്ത്രപരമായ ഇടപ്പെട്ട് നീക്കം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുംബൈ ഭീക്രമണക്കേസില്‍ പ്രതിയാണ് ഭീകരന്‍.
Post Your Comments