ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദങ്ങളിൽ ഇന്ത്യയിൽ കണ്ടെത്തിയ 19 എണ്ണത്തിനും ഇമ്യൂൺ എസ്കേപ്പ് ശേഷിയുള്ളതാണ് എന്ന് പഠനങ്ങൾ. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), ഗാസിയാബാദിലെ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (എസിഎസ്‌ഐആർ), ആന്ധ്രാപ്രദേശിലെ കർനൂൾ മെഡിക്കൽ കോളേജ് എന്നിവർ സംയുക്ത സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ.
Also related: 2021 ല്‍ ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്‌സിനുകള്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
കോവിഡ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ നടക്കുന്ന ഗവേഷണങ്ങളെ സഹായിക്കുന്നതാണ് ഈ പഠന റിപ്പോർട്ട്. രോഗപ്രതിരോധശേഷിയെ മറികടന്ന് നിലനിൽക്കാൻ കഴിയുന്ന വൈറസുകളുടെ ജനിതക വ്യതിയാനങ്ങളുടെ ഒരു കൂട്ടത്തെ തന്നെ ഗവേഷണത്തിൽ കണ്ടെത്തി. അന്ധ്രാപ്രദേശിൽ കണ്ടെത്തിയ എൻ 440 വകഭേദം തെലുങ്കാനയിലും, മഹാരാഷ്ട്രയിലും ഉണ്ടെന്ന് പഠനം കണ്ടെത്തി.
Also related: കോവിഡിന്റെ ജനിതകമാറ്റം; മാനദണ്ഡങ്ങൾ ജനുവരി 31വരെ നീട്ടി കേന്ദ്രം
യുകെയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ എൻ 501 വൈ വൈറസിന് പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുമോ എന്നത് ഇത് വരെ കണ്ടെത്താനായിട്ടില്ല. യു കെയിൽ കണ്ടെത്തിയ ഈ വകഭേദത്തേക്കാൾ അപകടകാരിയാണ് ഇന്ത്യയിൽ കണ്ടെത്തിയ എൻ 440 വകഭേദം. ആന്ധ്രയിലാണ് ഈ വക ഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Post Your Comments