COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കെടവൂര്‍ ജുമാ മസ്ജിദില്‍ നടന്നു.. ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍: അഹമ്മദ് നവാസ്, ആയിഷ ഫെമില്‍..

ഇന്ന് സംസ്ഥാനത്ത് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Also read : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ‘സമരശൃംഖല’ യുമായി ബിജെപി

രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button