ജനീവ: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമൈക്രോണെന്നും ഒമൊക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.
വാക്‌സിനുകള്‍ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിമൂലവും ഒമൈക്രോണിനെ മറികടക്കാൻ സാധിക്കുമോയെന്ന് കൂടുതല്‍ പഠനം വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
Post Your Comments