റിയാദ് : സൗദിയിൽ 416പേർക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3,46,047ഉം മരണസംഖ്യ 5348ഉംആയതായി ആരോഗ്യമന്ത്രലയം അറിയിച്ചു. . മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്. 433 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,32,550ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8149 പേരാണ് ചികിത്സയിലുള്ളത്. അതിൽ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ മദീനയിലാണ് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന. 2189പേർ ബുധനാഴ്ച്ച സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 124647ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ 1400പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 3മരണം ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 129024ഉം, മരണസംഖ്യ 485ഉം ആയി.നിലവിൽ 3892പേരാണ് ചികിത്സയിലുള്ളത്. 104,673 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതോടെ , ഇതുവരെ 12.7 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി അധികൃതർ അറിയിച്ചു .
ഒമാനിൽ ആശ്വാസം, കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,063 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,03,060 ആയി ഉയര്‍ന്നുവെന്നും, 90 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 618 പേര്‍ക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,434ഉം, മരണസംഖ്യ 1,208 ആയി. 24 മണിക്കൂറിനിടെ 57 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 447 പേരാണ് ചികിത്സയിലുള്ളത്. 185 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Post Your Comments