ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്ര സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് രോഗികൾ കുറയുന്നുണ്ടെങ്കിലും ബ്രിട്ടനിൽ ഉൾപ്പെടെ ഭീതി പടരുന്നതോടെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.
കോവിഡ് 19 മഹാമാരി പൂർണമായും ഒഴിഞ്ഞുപോകുന്നതുവരെ നിരീക്ഷണവും മുൻകരുതലുകളും തുടരും. കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രദേശങ്ങളെ വേർതിരിക്കുന്നതും തുടരും. ഇവിടെ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. കോവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കണം. കൂടാതെ അനുവദനീയമായ വിവിധ പ്രവർത്തനങ്ങളിൽ നിർദേശിച്ചിട്ടുള്ള എസ്ഒപികൾ കൃത്യമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Post Your Comments