
ഭോപ്പാൽ: പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആത്മഹത്യ നടന്ന് 14 മാസത്തിനു ശേഷമാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പിതാവിന്റെ സുഹൃത്തായ കപിൽ ലാൽവാനി എന്ന 28കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത് പോലീസ്. പച്ചക്കറി വിൽക്കുന്നയാളാണ് കപിൽ ലാൽവാനിയെന്ന് പൊലീസ് പറഞ്ഞു. നാലു വർഷം മുമ്പാണ് പെൺകുട്ടിയുടെ പിതാവുമായി ഇയാൾ സൗഹൃദത്തിലാക്കുന്നത്. തുടർന്ന് ഇയാൾ ഇവരുടെ വീട്ടിലേക്ക് പേയിംഗ് ഗസ്റ്റ് ആയി താമസിക്കാൻ എത്തുകയായിരുന്നു ഉണ്ടായത്.
തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായി പ്രതി പെൺകുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു ഉണ്ടായത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 2019 ഒക്ടോബർ 20നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടു ദിവസങ്ങൾക്ക് ശേഷം സിറ്റി ആശുപത്രിയിൽ വച്ച് കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments