News

ഒമാനില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

 

മസ്‌കറ്റ്: ഒമാനില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. മസ്‌കറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പു നടത്തിയ ഏഴ് പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രതികളെ പിടികൂടിയത്. ബാങ്ക് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.തങ്ങളുടെ ബാങ്ക് കാര്‍ഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അത് വീണ്ടും അക്റ്റിവേറ്റ് ചെയ്യുന്നതിന് ഒരു ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്നും അറിയിച്ചായിരുന്നു സന്ദേശം. ഇതുവഴി ഇരകളുടെ ബാങ്ക് വിവരങ്ങളും പിന്‍ നമ്പറും ചോദിച്ചു മസ്സിലാക്കുകയും അപ്പോള്‍ തന്നെ ഓണ്‍ലൈനായി പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് തട്ടിപ്പു രീതി.

read also : 2021 ല്‍ ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്‌സിനുകള്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ഈ രീതിയില്‍ പണം നഷ്ടപ്പെട്ട നിരവധി പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിലായവരുടെ പ്രായമോ നാടോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം അജ്ഞാത സന്ദേശങ്ങളില്‍ വഞ്ചിതരാവരുതെന്നും ബാങ്ക് കാര്‍ഡുകളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അപരിചിതരുടെ മെസേജുളോ കോളുകളോ വന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും പോലീസ് അറിയിച്ചു.

t

 

shortlink

Related Articles

Post Your Comments

Related Articles


Back to top button