തിരുവനന്തപുരം: കോവിഡ് പരിശോധനാകിറ്റുകളുടെയും പി.പി.ഇ. വസ്ത്രവിലകളും കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും നടത്തുന്ന ആൻ്റിജൻ, ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനം. പുതുക്കിയ നിരക്ക് ഒരാഴ്ചയ്ക്കകം നിലവിൽവരും .പരിശോധനാനിരക്ക് കുറയ്ക്കുമ്പോൾ പരിശോധനാ ഉപകരണങ്ങളുടെ ഗുണനിലവാരം കുറയ്ക്കരുത് എന്ന് കർശന നിർദേശം നൽകിയായിരിക്കും പുതിയ നിരക്ക് നടപ്പിലാക്കുക.
Also related: ക്രിസ്ത്യന്‍ സഭാ തര്‍ക്കം, മുഖ്യമന്ത്രി പിണറായി വിജയന് കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിയും
കേരളത്തിന് മുമ്പ് ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു. ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റുകൾക്ക് 600 നും 800നും ഇടക്കുള്ള തുകയാണ് ഫീസായി ഈടാക്കുന്നത്.നിലവിൽ കേരളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2,100 രൂപയും ആന്റിജൻ ടെസ്റ്റിന് 675 രൂപയാണ് സ്വകാര്യ ലാബുകളും ആശുപത്രികളിലുമുള്ള നിരക്ക്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ സ്തുമ്പോൾ ആർ ടി പി സി ആർ ടെസ്റ്റിൻ്റെ നിരക്ക് 1500 രൂപയിയിൽ താഴെയാകും.ആൻ്റിജൻ ടെസ്റ്റിൻ്റെ നിരക്ക് നേർപകുതിയായി കുറയുകയും ചെയ്യും.
Also related: ദുരന്തമായ ഒരു വർഷം, കേരളത്തിൽ ഉണ്ടായേക്കാവുന്ന ഭാവി ദുരന്തങ്ങൾ; ചുഴലിക്കാറ്റും എണ്ണച്ചോർച്ചയും
നിരക്ക് കുറച്ച പല സംസ്ഥാനങ്ങളും ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 600 രൂപവരെ താഴ്ത്തിയിരുന്നു. കേരളത്തിൽ ഒറ്റയടിക്ക് ഇത്തരത്തിൽ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്വകാര്യമേഖലയിൽ കോവിഡ് പരിശോധനക്ക് അനുമതി നൽകിയ ശേഷം രണ്ടാം തവണയാണ് സർക്കാർ നിരക്ക് കുറയ്ക്കുന്നത്.
Post Your Comments