Latest NewsKeralaNews

കോവിഡ് ടെസ്റ്റിന് പോയ യുവതിയെയും മകനെയും പോലീസ് തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന് പരാതി

വയനാട് : ലോക്ഡൗൺ ദിവസമായ ഞായറാഴ്ച കോവിഡ് ടെസ്റ്റിന് പോയ യുവതിയെയും മകനെയും പോലീസ് മർദ്ദിച്ചതായി പരാതി. മുൻ എസ്.ഐ സുന്ദരൻ്റെ ഭാര്യയും മകനുമാണ് മീനങ്ങാടി എസ് ഐ ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് തടഞ്ഞുവെക്കുകയും ശ്രീകലയുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, ഡി ജി.പി തുടങ്ങിയവർക്ക് ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകി.

Read Also  :  ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ അ​ട​ഞ്ഞ് കി​ട​ന്നി​രു​ന്ന വീട്ടിൽ മോഷണം : ര​ണ്ട് പേർ അറസ്റ്റിൽ

എന്നാൽ, കുടുംബത്തിൻ്റെ ആരോപണം ശക്തമായി നിഷേധിച്ച പോലീസ്, യുവതി തുടക്കം മുതൽ പോലീസുകാരോട് അപമര്യാദയായി പെരുമാറുകയും അനാവശ്യമായി ബഹളം വെക്കുകയും ചെയ്യുകയായിരുന്നു എന്ന് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന ചിലരും ഈ വാദങ്ങൾ ശരിവെച്ചു. ഞായറാഴ്ച ഈ സംഭവത്തിന് മുമ്പോ ശേഷമോ ആർക്കും വാഹന പരിശോധനക്കിടെ പോലീസിൽ നിന്ന് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button