അബുദാബി: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ ഫലം ഹാജരാക്കണമെന്നാണ് നിർദ്ദേശം.
Read Also: ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി
പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നടപടി. ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കഴിഞ്ഞ ദിവസം യുഎഇ കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചിരുന്നു. പ്രാർത്ഥനയ്ക്കെത്തുന്നവർ മാസ്‌ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പ്രാർത്ഥനയുടെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരക്ക് തടയാൻ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും.
ജൂലൈ 9 നാണ് ബലിപെരുന്നാൾ. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.
Post Your Comments