Latest NewsUAENewsInternationalGulf

16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ്: തീരുമാനവുമായി അബുദാബി

അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ് അനുവദിച്ച് അബുദാബി. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ 28 ദിവസത്തിൽ ഒരിക്കൽ വീതം കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാവും. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആന്റ് നോളജാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിലൊരിക്കൽ കോവിഡ് പിസിആർ പരിശോധന നടത്തണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന.

Read Also: വിദേശത്ത് നിന്നുള്ള വാക്‌സിനേഷൻ അംഗീകാരം: ഇഹ്‌തെറാസ് വെബ്‌സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ

എല്ലാ സ്വകാര്യ, ചാർട്ടർ സ്‌കൂളുകളിലേക്കും അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആന്റ് നോളജ് ഇതുസംബന്ധിച്ച സർക്കുലർ അയച്ചു. 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകളിൽ ഹാജരാവാൻ 14 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തേണ്ടതാണ്. 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കിൽ വാക്‌സിനേഷനിൽ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലോ ഏഴ് ദിവസത്തിലൊരിക്കൽ കോവിഡ് പിസിആർ പരിശോധന നടത്തണം.

Read Also: തിരുവനന്തപുരം നഗരത്തെ നടുക്കി പട്ടാപ്പകൽ വീണ്ടും കൊലപാതകം

shortlink

Related Articles

Post Your Comments

Related Articles


Back to top button