വാഷിംഗ്ടൺ: ശ്വാസത്തിൽ നിന്ന് കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമായ ഇൻസ്പെക്റ്റ് ഐആറിന് അനുമതി നൽകി അമേരിക്ക. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഉപകരണത്തിന് അടിയന്തര ഉപയോഗ അനുമതി നൽകിയത്. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്.
Read Also: മീൻ കഴിച്ചവർക്ക് വയറുവേദന, പൂച്ചകൾ ചത്തുവീഴുന്നു : അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
ഓഫീസുകളിലും ആശുപത്രികളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും കോവിഡ് 19 ബ്രീത്ത്ലൈസർ ഉപയോഗിക്കാമെന്നും എഫ്ഡിഎ അറിയിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ ഫലം അറിയാനാകുമെന്നും എഫ്ഡിഎ വ്യക്തമാക്കി. ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾക്കൊപ്പം സംഭവിക്കുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജിക്കൽ ഹെൽത്തിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ പറഞ്ഞു.
പോസിറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2 ശതമാനം കൃത്യവും നെഗറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ 99.3 ശതമാനം കൃത്യവുമാണെന്ന് എഫ്ഡിഎ അവകാശപ്പെട്ടു.
Post Your Comments