കൊൽക്കത്ത : തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി.
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ മാത്രമാണ് തൃണമൂൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പ്രാതിനിധ്യം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ വിശ്വസിക്കരുതെന്ന തൃണമൂൽനേതാക്കളുടെ പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഞാൻ വഞ്ചകനല്ല. മാതാംഗിനി ഹസ്ര, ഖുദിറാം ബോസ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ തുടങ്ങിയ ദേശസ്നേഹികളുടെ നാടായ മെഡിനിപൂരിൽ നിന്നാണ് ഞാൻ വരുന്നത്. ഞാൻ ആ പാരമ്പര്യത്തിന്റെ പിൻഗാമിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമ്മായിയും മരുമകനും ചേർന്ന് നടത്തുന്ന ഒരു കമ്പനി പോലെയാണ് ബംഗാൾ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഒരു പൊതു വോട്ടർ എന്ന നിലയിലുള്ള എന്റെ അവകാശമാണെന്നും മുൻ സംസ്ഥാന ഗതാഗത മന്ത്രികൂടിയായ സുവേന്ദു അധികാരി വ്യക്തമാക്കി.
Post Your Comments