കൊൽക്കത്ത: കേന്ദ്രം അനുവദിച്ച ഫണ്ട് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദുർവിനിയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രി മോദിയെ കണ്ട് എം.ജി.എൻ.ആർ.ഇ.ജി.എ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാനത്തിന് നൽകാനുള്ള ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
മസാജ് സെന്റര്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി
‘പശ്ചിമ ബംഗാളിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ കേന്ദ്ര ഗ്രാന്റുകളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിനെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് എം.ജി.എൻ.ആ.ർഇ.ജി.എ, പ്രധാനമന്ത്രി. ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാം സഡക് യോജന എന്നിവയുടെ ഫണ്ടുകൾ. പശ്ചിമ ബംഗാളിൽ ഉടനീളം ക്രമക്കേടുകളുടെ നിരവധി സംഭവങ്ങൾ കണ്ടെത്തുന്നുണ്ട്. എം.ജി.എ.ൻആർ.ഇ.ജി.എ പ്രകാരം നടപ്പിലാക്കേണ്ട ജോലികൾക്കുള്ള പേയ്‌മെന്റുകൾ യഥാർത്ഥത്തിൽ അത്തരം ജോലികൾ ചെയ്യാതെയാണ് നടത്തുന്നത്,’ സുവേന്ദു അധികാരി ആരോപിച്ചു.
Post Your Comments