Latest NewsIndiaNews

‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും സംസ്ഥാന പോലീസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൊൽക്കത്ത പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു എന്ന് സുവേന്ദു അധികാരി പറഞ്ഞു. രണ്ടാം ക്ലാസ് വിദ്യാർത്ഥി ട്രക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതികരിക്കവെയാണ് സുവേന്ദുവിന്റെ പരാമർശം അധികാരി ഇക്കാര്യം പറഞ്ഞത്.

കൊൽക്കത്തയിലെ ബെഹാലയിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി ട്രക്ക് ഇടിച്ച് മരിച്ചത്. വിഷയത്തിന്റെ ഗൗരവം ഏറ്റെടുത്ത് കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി, ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവ്

‘കൊൽക്കത്ത പോലീസ് മമതയുടെ കുടുംബത്തിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണ്. മുഖ്യമന്ത്രി വീട്ടിൽ നിന്ന് പോകുമ്പോൾ 7,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അഭിഷേക് ബാനർജിക്കായി 4000 പോലീസുകാരെ വിന്യസിച്ചിരിക്കുന്നു. കൊൽക്കത്ത ട്രാഫിക് പോലീസിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്,’ സുവേന്ദു അധികാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button