Latest NewsIndiaNews

ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ മമതയാണ് യുപി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതെന്ന് സുവേന്ദു അധികാരി

രാമരാജ്യത്തിന് പകരം യുപിയെ ബിജെപി സര്‍ക്കാര്‍ കൊലപാതകങ്ങളുടെ രാജ്യമാക്കി

ലക്നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ ആളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അധികാരിയുടെ പ്രതികരണം.

അവസരവാദിയായ മമത ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 55 ബിജെപി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഭബാനിപൂരില്‍ ഭൂരിപക്ഷം പേരും മമതയ്ക്ക് എതിരാണ്. ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് വിജയം കള്ളവോട്ടുകളുടെ സഹായത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരി സംഭവത്തില്‍ യുപി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്ത് എത്തിയത്. രാമരാജ്യത്തിന് പകരം യുപിയെ ബിജെപി സര്‍ക്കാര്‍ കൊലപാതകങ്ങളുടെ രാജ്യമാക്കി മാറ്റുകയാണെന്നായിരുന്നു മമതയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button