Latest NewsNewsIndia

ബംഗാളിൽ ഒരു ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകും: യുപിയിലെ പോലെ ബംഗാളിലും ബുൾഡോസറുകൾ ഓടുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ഉത്തർപ്രദേശിലേത് പോലെ പശ്ചിമ ബംഗാളിലും ബുൾഡോസർ ഓടുമെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ജന്മനാടായ കാന്തിയിൽ ഒരു സമ്മേളനത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ സംസാരിക്കവെയാണ് വ്യക്തമാക്കിയത്.

‘തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി സർക്കാർ അധികാരത്തിൽ വരും. ബംഗാളിൽ ഒരു ദേശീയ സർക്കാർ വരും. ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകും. ഉത്തർപ്രദേശിലെ പോലെ ബംഗാളിലും ബുൾഡോസറുകൾ ഓടും,’ അദ്ദേഹം പറഞ്ഞു.

‘ബിക്കിനി കില്ലര്‍’ ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡിസംബറിൽ തൃണമൂൽ സർക്കാർ വീഴുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അധികാരി അവകാശപ്പെട്ടു. ‘ഡിസംബറിലെ മൂന്ന് പ്രധാന തീയതികൾ ഞാൻ സൂചിപ്പിച്ചു. സർക്കാർ മാറ്റുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എംഎൽഎമാർ സർക്കാരിനെ താഴെയിറക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി അധികാരത്തിൽ വരണോ?’ സുവേന്ദു അധികാരി ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button