Latest NewsIndia

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷയുമായി മധ്യപ്രദേശ്

മതം മാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് ജില്ലാ ഭരണകൂടത്തിനു മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിനു പിന്നാലെയാണ് മധ്യപ്രദേശും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ അവതരിപ്പിച്ചത്. ലൗ ജിഹാദ് അടക്കമുള്ള നിര്‍ബന്ധിത മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. റിലീജിയസ് ഫ്രീഡം ബില്‍ 2020ന് മന്ത്രിസഭ അംഗീകാരം നല്‍കി. 1968ലെ റിലീജിയസ് ഫ്രീഡം ആക്ടിന് പകരമാണ് പുതിയ ബില്‍.

ബില്‍ ഇനി സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കും.ഒരാളെ മതം മാറ്റാന്‍ വേണ്ടി മാത്രമായി നടത്തുന്ന ഏതൊരു വിവാഹവും നിര്‍ദ്ദിഷ്ട നിയമ പ്രകാരം അസാധുവായി കണക്കാക്കും. മതം മാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് ജില്ലാ ഭരണകൂടത്തിനു മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ നിര്‍ബന്ധിതമായി മതം മാറ്റുന്നത് തടയാനാണ് ബില്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് വിവരം അറിയിച്ചത്. മതപരിവര്‍ത്തനം ആഗ്രഹിയ്ക്കുന്ന ആള്‍ ഒരു മാസത്തിന് മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി അനുമതി വാങ്ങണം എന്നതാണ് യുപിയിലെ നിയമം. അല്ലെങ്കില്‍ ആറ് മുതല്‍ മൂന്ന് വര്‍ഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്ന് പരാതി ഉയര്‍ന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വര്‍ഷത്തെ ജയില്‍ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button