പത്തനംതിട്ട: മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ് ഇപ്പോഴും. 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ആശങ്ക. കോടതി തീരുമാനം നീളുന്ന പശ്ചാത്തലത്തിൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗും പ്രതിസന്ധിയിലായിരിക്കുന്നു.
ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും, കൊറോണ വൈറസ് ഭിഷണിയുണ്ടെന്ന ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ തീരുമാനം വൈകിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
Post Your Comments