തിരുവനന്തപുരം : 51 കാരിയുടെ കൊലയ്ക്ക് പിന്നില്‍ കോടികളുടെ സ്വത്ത് , ശിഖയെ 26 കാരന് പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നില്‍ സ്വത്ത് മോഹം. ദുരൂഹ വിവാഹത്തിനു പിന്നിലെ കഥകളാണ് വെളിച്ചത്തുവരുന്നത്. തിരുവനന്തപുരം കാരക്കോണത്താണ് 51കാരിയായ ശിഖ ഷോക്കേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഇവരെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭര്‍ത്താവ് അരുണ്‍ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
Read Also : കുട്ടികൾ വേണമെന്ന് ശാഖ പലതവണ ആവശ്യപ്പെട്ടു, പക്ഷേ അരുൺ സമ്മതിച്ചില്ല; 51-കാരിയുടെ മരണത്തിൽ ദുരൂഹത
51 കാരിയെ 26കാരന് കല്യാണം കഴിച്ചതുള്‍പ്പെടെ ദുരൂഹതകള്‍ ഏറെയുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചാണ് കഴിഞ്ഞത്. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നില്‍ നില്ക്കുന്ന ശിഖയുമായി അരുണ്‍ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്നു അരുണ്‍. വയസാംകാലത്തെ കല്യാണത്തെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തു. സ്വത്ത് മോഹിച്ചാകും കല്യാണം എന്ന സൂചനയും നല്കി. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം.
അതുകൊണ്ടാണ് ശിഖാ കുമാരിയുടെ മരണത്തില്‍ കുടുംബം ദുരൂഹത കാണുന്നത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ട ശിഖയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിഖാ കുമാരിയുടെ മരണം അയല്‍വാസികള്‍ അറിയുന്നത്. ഭര്‍ത്താവ് അരുണാണ് തന്റെ ഭാര്യയ്ക്ക് ഷോക്കേറ്റ വിവരം അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ശിഖയെ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് ശിഖ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശാഖയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് അരുണിനെ വെള്ളറട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അരുണുമായി ശിഖയ്ക്ക് ഷോക്കേറ്റ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ശാഖയും അരുണും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ശിഖാ കുമാരിയുടെ ബന്ധുക്കളും മരണത്തില്‍ ദുരൂഹതയാരോപിക്കുന്നുണ്ട്. സ്ത്രീയുടെ സ്വത്ത് മോഹിച്ചാണ് അരുണ്‍ വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചതെന്ന സംശയം ശിഖാ കുമാരിയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ വ്യക്തതക്കായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
Post Your Comments