KeralaLatest NewsNews

51-കാരിയായ ഭാര്യ ഷോക്കേറ്റ് മരിച്ചു ; 28-കാരനായ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോട് പറഞ്ഞത്

തിരുവനന്തപുരം : തിരുവനന്തപുരം കാരക്കോണത്ത് 51-കാരി ഷോക്കേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശാഖാകുമാരിയുടെ മരണത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ശാഖയുടെ മരണത്തില്‍ ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍ നിന്ന് പൊലീസ് അരുണിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇവരുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. രണ്ടു മാസം മുമ്പാണ് 28കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button