കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം കാസർകോട് തങ്ങി അന്വേഷിക്കാൻ ക്യാംപ് ഓഫീസ് വേണം എന്ന സിബിഐ ആവശ്യം അംഗീകരിച്ച് സംസ്ഥാന സർക്കാർ. കാസർകോട് റസ്റ്റ്ഹൗസിൽ ക്യാംപ് ഓഫീസ് തുറക്കാൻ അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സി.ബി.ഐ. സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ ആദ്യം അപേക്ഷ സര്‍ക്കാര്‍ നിരാകരിച്ചു. സർക്കാറിൻ്റെ ഭാഗത്തു നിന്നുമുള്ള മറുപടി വൈകിയപ്പോൾ സിബിഐ വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാൻ സർക്കാർ നിര്‍ബന്ധിതരായത്. അടുത്തയാഴ്ച്ച ഔദ്യോഗികമായി ഓഫീസ് കൈമാറും എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Also related: കോൺഗ്രസ് ജനപ്രതിനിധികൾ കാല് മാറി എൻസിപിയിൽ, കോൺഗ്രസിനെ ഒതുക്കാൻ ശിവസേന – എൻസിപി നീക്കം
ക്യാംപിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യം ഡിജിപി ലോക്നാഥ് ബഹ്റയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച നിയമനം ഉണ്ടാകും. കേരള പോലീസില്‍ നിന്നാണ് സി.ബി.ഐ.ക്ക് ജീവനക്കാരെ നല്‍കുന്നത്. അടുത്തയാഴ്ച്ച തന്നെ സിബിഐ അന്വേഷണ സംഘം കാസർകോട് ക്യാംപ് ചെയ്യും.
Also related: ക്രിസ്തുമസ് ജയിലിൽ, ഒരുക്കങ്ങൾ വെറുതേയായി; പ്രാർത്ഥനയിൽ മുഴുകി സി. സെഫി
ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന സംസ്ഥാന സർക്കാറിൻ്റെ അപ്പിൽ തള്ളി ഹൈക്കോടതിയാണ് കേസ് സിബിഐക്ക്കൈമാറിയത്. 2019 സെപ്റ്റംബർ 30 ന് സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. സിബിഐ എസ്.പി.നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി അനന്തകൃഷ്ണന്‍ എന്നിവർക്കാണ് പെരിയ കേസ് അന്വേഷണ ചുമതല.
Post Your Comments