Latest NewsNewsIndia

കോൺഗ്രസ് ജനപ്രതിനിധികൾ കാല് മാറി എൻസിപിയിൽ, കോൺഗ്രസിനെ ഒതുക്കാൻ ശിവസേന – എൻസിപി നീക്കം

കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ദുർബ്ബലമായിരിക്കെ അവഗണനയും അപമാനവും നേരിട്ട് കോൺഗ്രസ് സഖ്യത്തിൽത്തന്നെ നിൽക്കും എന്ന കണക്കുകൂട്ടലിലാണ് എൻസിപി.

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂടുതലടുക്കുന്ന എൻസിപിലേക്ക് കൂറുമാറി ഭിവണ്ടി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ 18 കോർപ്പറേഷൻ കൗൺസിർമാർ എൻസിപിയിൽ ചേർന്നു. ഇതോടെ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസിന് നഷ്ടമായി. 90 അംഗ മുനിസിപ്പാലിറ്റിയിൽ 47 അംഗങ്ങളായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. കൂറുമാറിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ആയോഗ്യരാക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടയിലാണ് എൻസിപി ഇവർക്കായി വാതിൽ തുറന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ സാന്നിധ്യത്തിലാണ് ഇവർ എൻസിപിയിൽ ചേർന്നത്.

Also related: ജനുവരി ഏഴ് നിർണായകം, വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം മമതയ്ക്കുണ്ടോ?- മാസ്റ്റർ പ്ളാനുമായി ബിജെപി

തങ്ങൾ സ്വാഗതം ചെയ്തില്ലെങ്കിൽ ബിജെപിയിൽ ചേരുമായിരുന്നു എന്നാണ് ഇതിനെപ്പറ്റി എൻസിപി പ്രതികരിച്ചത്. എന്നാൽ ശിവസേനയുമായി കൂടുതൽ അടുക്കാനുള്ള നീക്കമായിട്ടാണ് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് കരുതുന്നത്. ശിവസേനയുമായി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന എല്ലാ അഭിപ്രായ ഭിന്നതകളും പരിഹരിച്ച് താഴെത്തട്ട് മുതൽ സഹകരിച്ച് പോകാൻ മുതിർന്ന എൻസിപി നേതാവ് അജിത് പവാർ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം തങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ശിവസേനയുമായി കൂടുതലടുക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്.

Also related: ഒറ്റക്കുത്തില്‍ റൗഫിന്റെ ശ്വാസകോശം തുളഞ്ഞു കയറി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോൺഗ്രസും എൻസിപിയും ശിവസേനയും മഹാ വികാസ് അഘാഡി സർക്കാർ എന്ന പേരിൽ സഖ്യമുണ്ടാക്കി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഇതോടെ പുതിയ കരുനീക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എൻസിപി. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ദുർബ്ബലമായിരിക്കെ അവഗണനയും അപമാനവും നേരിട്ട് കോൺഗ്രസ് സഖ്യത്തിൽത്തന്നെ നിൽക്കും എന്ന കണക്കുകൂട്ടലിലാണ് എൻസിപി. കോൺഗ്രസ് ഇതിനെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button