Latest NewsKeralaNews

ക്രിസ്തുമസ് ജയിലിൽ, ഒരുക്കങ്ങൾ വെറുതേയായി; പ്രാർത്ഥനയിൽ മുഴുകി സി. സെഫി

ക്രിസ്തുമസ് ആഘോഷങ്ങൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു

സിസ്റ്റർ അഭയകൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും ഇരുവരും പ്രതീക്ഷ കൈവിടുന്നില്ല. അപ്പീൽ നൽകാനൊരുങ്ങി പ്രതികള്‍. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിലേക്ക്. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.

ക്രിസ്തുമസ് ആഘോഷങ്ങൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, കോടതിവിധി അപ്രതീക്ഷിതമായിരുന്നു. അതേസമയം, പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചെങ്കിലും ഇരുവരേയും പൂർണമായും വിശ്വസിക്കുന്നുവെന്നാണ് കോട്ടയം അതിരൂപത പറയുന്നത്.

Also Read: ‘ഭക്ഷണമല്ല, മരുന്നാണ്’; ഒടുവിൽ പന്നിയെ അംഗീകരിച്ച് ഫത്‌വ കൗണ്‍സില്‍

കൊലക്കേസിൽ പ്രതികളാണെങ്കിലും അവിഹിതം നടത്തിയെന്ന് തെളിഞ്ഞവരാണെങ്കിലും ഫാദറും സിസ്റ്ററും ഇപ്പോഴും സഭയ്ക്ക് വേണ്ടപ്പെട്ടവർ തന്നെയെന്ന് വ്യക്തമാകുന്ന പ്രതികരണമാണ് വരുന്നത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു.

ഇതോടെ, ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കൽ നടപടികളിലേക്ക് സഭ ഉടൻ പോകുന്നില്ലെന്ന് സാരം. ന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. എന്നാല്‍, ഫാ. തോമസ് എം കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button