ബംഗളൂരു: വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുക്കൾ തപാൽ മാർഗം ഇന്ത്യയിെലത്തിച്ച സ്ത്രീ ഉൾപ്പെടെ രണ്ടു നൈജീരിയൻ സ്വദേശികളെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയിരിക്കുന്നു. റംല ഷദാഫ നാൻസി, ഇമ്മാനുവേൽ മൈക്കിൾ എന്നിവരാണ് ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഒാഫിസിൽ പാർസൽ എടുക്കാനെത്തിയപ്പോൾ ആണ് പിടികൂടിയത്.
55 ലക്ഷത്തിലധികം രൂപ വിലവരുന്ന 3000ത്തിലധികം എം.ഡി.എം.എ ലഹരി ഗുളികകളും കാൽ കിലോ കൊക്കെയ്നും കണ്ടെത്തുകയുണ്ടായി. മേശയിൽ വിരിക്കുന്ന തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ലഹരി ഗുളികകൾ ഉണ്ടായിരുന്നത്. എം.ഡി.എം.എ ഗുളികകൾ നെതർലൻഡ്സിൽനിന്നും കൊക്കെയ്ൻ ഇത്യോപ്യയിൽനിന്നുമാണ് എത്തിച്ചതെന്ന് എൻ.സി.ബി അന്വേഷണത്തിൽ കണ്ടെത്തി.
തപാൽ മാർഗം ലഹരിവസ്തുക്കൾ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പാർസൽ പരിശോധിച്ചത്. പാർസൽ വാങ്ങാനെത്തിയ നൈജീരിയൻ സ്വദേശികളെ പിടികൂടി പാസ്പോർട്ട് കണ്ടുകെട്ടി. ഇവ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments