അഭയയ്ക്ക് നീതി കിട്ടിയതിൽ സന്തോഷമെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു മാധ്യമങ്ങളോട്. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് രാജു പറയുന്നു. നിരവധിയാളുകൾ കോടികൾ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും എന്നാൽ, അതൊന്നും താൻ വാങ്ങിയിട്ടില്ലെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്കും പെണ്‍കുട്ടികളുണ്ട്. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയിട്ട് കുട്ടിയെ കാണാതെ പോയാലുള്ള ദുഃഖമെന്താണ്? അതുകൊണ്ട് എന്റെ കുഞ്ഞിന് നീതികിട്ടണമെന്നായിരുന്നു ആഗ്രഹം. അത് കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. കോടികളാണ് എനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തത്. പക്ഷേ, ഞാന്‍ ആരുടെയും കയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഇപ്പോഴും ഈ കോളനിയിലാണ് ഞാൻ താമസിക്കുന്നത്. അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ട്,’ രാജു പറഞ്ഞു.
Also Read: സത്യം മൂടിവെയ്ക്കാനാകില്ല, അഭയയ്ക്ക് നീതി; കേസിന്റെ നാൾ വഴികൾ
കേസിലെ പ്രധാനസാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു സംഭവം നേരിട്ട് കാണുകയും ഇത് പൊലീസിനോട് തുറന്നു പറയുകയുമായിരുന്നു. ഇതാണ് കേസിന് ബലം നൽകിയത്. പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. തന്നെ കുറ്റം ഏറ്റു പറയാനായി പൊലീസ് നിര്‍ബന്ധിച്ചിരുന്നെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴിഞ്ഞ ദിവസം രാജു പറഞ്ഞിരുന്നു.
അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.
Also Read: അഭയ കേസ് വിധി; പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
Post Your Comments