KeralaCinemaMollywoodLatest NewsNewsEntertainment

‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്; കല്യാണം കഴിക്കാൻ വയ്യ!’; താനൊരു ഫെമിനിസ്റ്റ് ആണെന്ന് അഭയ ഹിരണ്മയി

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. സോഷ്യൽ മീഡിയകളിലും അഭയ സജീവമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള താരത്തിന്റെ പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെ വലിയ രീതിയിൽ ആരാധകർ ചർച്ചയാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. താനിപ്പോൾ ഒരു പ്രണയത്തിലാണെന്നും അഭയ പുതിയ അഭിമുഖത്തിൽ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ മനസ് തുറന്നത്.

‘ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. നല്ലോണം ജോലി ചെയ്യുന്നുണ്ട്. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. അഭയ പറയുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയിൽ മെന്റൽ സപ്പോർട്ട് നൽകുന്നുണ്ട്. ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട. ന്യൂഡിറ്റി വിറ്റ് കാശാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു കമന്റ് ഞാൻ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളെ ടാഗും ചെയ്ത് ഒരു പോസ്റ്റും ഇട്ടിരുന്നു. കാരണം കുറെ കാലങ്ങൾക്ക് ശേഷമാണ് അത്തരമൊരു കമന്റ് വരുന്നത്. നിന്നെ ഇന്ന് ബെഡിൽ കിട്ടിയാൽ നന്നായേനെ, നിന്റെ ബൂബ്സ് നന്നായിരിക്കുന്നു എന്നുള്ള മെസേജുകൾ വരാറുണ്ട്. എന്തിനു ഇവനെയൊക്കെ ജനിപ്പിച്ചു എന്നാണ് അതൊക്കെ കാണുമ്പോൾ തോന്നാറുള്ളത്’, അഭയ പറയുന്നു.

താനൊരു ഫെമിനിസ്റ്റ് ആണെന്നും താരം വ്യക്തമാക്കി. എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാൽ അറിയില്ലെന്നും, തുല്യതയ്ക്ക് വേണ്ടിയാണെന്ന് പറയാൻ കഴിയില്ലെന്നും അഭയ പറഞ്ഞു. ഇതിന്റെ കാരണവും അഭയ തുറന്നു പറയുന്നുണ്ട്. ‘പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വൽ ആക്കാൻ പറ്റില്ല. കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ്. അതിനെ മാറ്റാൻ കഴിയില്ല. ഞാൻ ഇപ്പോൾ സിംഗിൾ അല്ല കമ്മിറ്റഡാണ്’, അഭയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button