KeralaLatest NewsNews

കന്യകയാണെന്ന് സ്ഥാപിച്ചെടുക്കാൻ കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച് സിസ്റ്റർ സെഫി; കേസിലെ സുപ്രധാന വാദം ഇങ്ങനെ

അഭയയുടേത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത് ഇങ്ങനെ

28 വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. കുറ്റം ചെയ്തവർ ഏത് കാലത്താണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന ബോധ്യം വീണ്ടുമൊരിക്കൽ കൂടി ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതാണെന്നും കുറ്റക്കാർ സിസ്റ്റർ സെഫിയും ഫാദർ ജോസഫ് എം കോട്ടൂരുമാണെന്ന് കോടതിക്ക് വ്യക്തമായെന്ന് വിധി.

അതേസമയം, അഭയയുടെത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ നടത്തിയത് അവിശ്വസനീയമായ നീക്കങ്ങളാണ്. സിസ്റ്ററും ഫാദറും തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തുടക്കം മുതൽ വാദിച്ചത്.

Also Read: സത്യം മൂടിവെയ്ക്കാനാകില്ല, അഭയയ്ക്ക് നീതി; കേസിന്റെ നാൾ വഴികൾ

സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പ്രധാന വാദം നടത്തിയത്. പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്‌ത ശേഷം സി.ബി.ഐ 2008 നവംബർ 25ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇത് തെളിയുകയും ചെയ്തു.

Also Read: അഭയ കേസ് വിധി; പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button