MollywoodLatest NewsCinemaNewsEntertainment

ഗോപിയുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് ഒരു സ്ട്രഗിൾ ആയിരുന്നു: തുറന്നു പറഞ്ഞ് അഭയ ഹിരണ്മയി

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തി അഭയ കയ്യടി നേടിയിട്ടുണ്ട്. നേരത്തെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അഭയ പ്രണയത്തിലായിരുന്നു. ഇരുവരും ഏറെ നാള്‍ ലിവിംഗ് ടുഗദറിലായിരുന്നു. ഇപ്പോൾ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും, സംഗീത ജീവിതത്തെ കുറിച്ചും അഭയ മനസ് തുറക്കുന്നു.

‘ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നതിന് മുന്നെ ഐ. എഫ്. എഫ്. കെയിൽ ആങ്കറായിട്ടുണ്ട്. പിന്നീട് ഒരു ചാനലിന് വേണ്ടി ഇന്റർവ്യൂവർ ആയി വർക്ക് ചെയ്തു. അങ്ങനെയാണ് ഗോപിയെ പരിചയപ്പെടുന്നത്. ഗോപിയെ മീറ്റ് ചെയ്യുന്നതായിരുന്നു ജീവിതത്തിന്റെ ടേണിംഗ് പോയന്റ്. ഗോപിയുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് തന്നെ ഒരു സ്ട്രഗിൾ ആയിരുന്നു. ഞാൻ പാട്ട് പാടാൻ വേണ്ടിയിട്ടല്ല ഗോപിയുടെ അടുത്തേക്ക് പോയിരുന്നത്. അതൊരു ലിവിംഗ് റിലേഷൻ തന്നെയായയിരുന്നു. ഭയങ്കര റെവല്യൂഷണറി ആയിട്ടുള്ള ഒരു കാര്യമാണ് ഞാൻ ചെയ്തത്.

വീട്ടുകാരെ കൺവിൻസ് ചെയ്യാൻ ഒരുപാട് കാലമെടുത്തു. കല്ല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ പോവാനുള്ളതാണെന്ന് പറഞ്ഞ് ചെറുപ്പത്തിൽ തന്നെ എന്നെകൊണ്ട് വീട്ടുജോലികൾ ചെയിപ്പിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ടേ ഞാൻ റിബൽ ആയിരുന്നു. ഗോപി പറഞ്ഞിട്ടാണ് ഞാൻ പാടി തുടങ്ങുന്നത് തന്നെ. പാട്ട് എങ്ങനെ പാടണം, പഠിക്കണം, കേൾക്കണം എന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്. ഗോപിയുടെ പാർട്ട്ണർ ആയിരുന്ന സമയത്ത് ആളുകൾ വിചാരിച്ചിരുന്നത് ഞാൻ ഗോപിയുടെ പാട്ടുകൾ മാത്രമേ പാടൂ എന്നാണ്. എന്നെ വിളിച്ച് പാട്ട് പാടിക്കുന്നത് ശെരിയാണോ എന്നൊക്കെയാണ് അവർ ചിന്തിച്ചിരുന്നത് എന്നാണ് ഞാൻ കരുതുന്നത്. ആ സ്പേസിൽ നിന്നും ഇറങ്ങിയതിന് ശേഷം ഒരുപാട് പേർ പാടാൻ വിളിക്കുന്നുണ്ട്’, അഭയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button