
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. സോഷ്യൽ മീഡിയകളിലും അഭയ സജീവമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള താരത്തിന്റെ പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെ വലിയ രീതിയിൽ ആരാധകർ ചർച്ചയാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മോശം അനുഭത്തെ കുറിച്ച് തുറന്നു പറയുകയാണ് അഭയ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ മനസ് തുറന്നത്.
‘പണ്ടൊരിക്കൽ യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു. ആ സമയം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി. ഇപ്പോൾ അങ്ങനെ അല്ല, നമ്മൾ സ്പോട്ടിൽ റിയാക്ട് ചെയ്യും. ഞാനൊരു ഫെമിനിസ്റ്റ് ആണ്. എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാൽ അറിയില്ല. തുല്യതയ്ക്ക് വേണ്ടിയാണെന്ന് പറയാൻ കഴിയില്ല. പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വൽ ആക്കാൻ പറ്റില്ല. കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ്. അതിനെ മാറ്റാൻ കഴിയില്ല.
‘ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. നല്ലോണം ജോലി ചെയ്യുന്നുണ്ട്. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. അഭയ പറയുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയിൽ മെന്റൽ സപ്പോർട്ട് നൽകുന്നുണ്ട്. ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട. ഞാൻ ഇപ്പോൾ സിംഗിൾ അല്ല കമ്മിറ്റഡാണ്. ന്യൂഡിറ്റി വിറ്റ് കാശാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു കമന്റ് ഞാൻ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളെ ടാഗും ചെയ്ത് ഒരു പോസ്റ്റും ഇട്ടിരുന്നു. കാരണം കുറെ കാലങ്ങൾക്ക് ശേഷമാണ് അത്തരമൊരു കമന്റ് വരുന്നത്. നിന്നെ ഇന്ന് ബെഡിൽ കിട്ടിയാൽ നന്നായേനെ, നിന്റെ ബൂബ്സ് നന്നായിരിക്കുന്നു എന്നുള്ള മെസേജുകൾ വരാറുണ്ട്. എന്തിനു ഇവനെയൊക്കെ ജനിപ്പിച്ചു എന്നാണ് അതൊക്കെ കാണുമ്പോൾ തോന്നാറുള്ളത്’, അഭയ പറയുന്നു.
Post Your Comments