മുംബൈ: പിതൃത്വത്തിൽ സംശയം തോന്നിയ യുവാവ് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിലാണ് സമാനതകളില്ലാത്ത ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കേശോരി പ്രദേശത്ത് താമസിക്കുന്ന ഭാവേഷ് റൗത്താണ് തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കുഞ്ഞിനെ ക്രൂരമായി കൊന്നിരിക്കുന്നത്. മദ്യപാനിയായ 34കാരൻ ഡിസംബർ 18ന് കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതർക്കത്തിനിടെ കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ കുഞ്ഞിനെ ഭണ്ഡാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഒക്ടോബർ 11 നാണ് കുട്ടി ജനിക്കുന്നത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments