KeralaLatest NewsNews

നിയമസഭയ‌്ക്കായി ഒരുങ്ങിക്കൊള്ളൂ.. ബിജെപിയ‌്‌ക്ക് സംഘപരിവാര്‍ നിര്‍ദേശം

ബി.ജെ.പിക്ക് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും വിജയിക്കാനായി തിരഞ്ഞെടുപ്പ് പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ ചില വിവാദങ്ങളുയര്‍ത്തി കൊണ്ടുവന്നത് ശരിയായില്ല.

കൊച്ചി: നിയമസഭയ‌്ക്കായി ഒരുങ്ങിക്കൊള്ളാന്‍ ബിജെപിയ‌്‌ക്ക് സംഘപരിവാര്‍ നിര്‍ദേശം. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച്‌ ബി.ജെ.പി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയത്. കൂടുതല്‍ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണം.

സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്താനായതായി യോഗം വിലയിരുത്തി. ബി.ജെ.പിക്ക് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും വിജയിക്കാനായി തിരഞ്ഞെടുപ്പ് പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ ചില വിവാദങ്ങളുയര്‍ത്തി കൊണ്ടുവന്നത് ശരിയായില്ല. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത്തരം വിവാദങ്ങളുണ്ടാക്കാതിരിക്കാന്‍ പാര്‍ട്ടിയിലുള്ള എല്ലാവരും ശ്രദ്ധിക്കണം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വരൂപിക്കുന്ന നിധി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്‍.എസ്.എസ് നേതാക്കളായ ഹരി​കൃഷ്ണകുമാര്‍, പി.ഗോപാലന്‍കുട്ടി, എം.രാധാകൃഷ്ണന്‍, എസ്.സേതുമാധവന്‍, ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, ജോര്‍ജ്ജ് കുര്യന്‍, എം.ടി.രമേശ്, പി.സുധീര്‍, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button