Latest NewsNewsEntertainment

വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്, പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍; വനിത

എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍

മൂന്നാം വിവാഹവും പരാജയത്തിൽ ആയതോടെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് തമിഴ് നടിയും നടൻ വിജയകുമാറിന്റെ മകളുമായ വനിത. സംവിധായകൻ പീറ്ററുമായുള്ള വിവാഹം നാല് മാസങ്ങൾ തികയുന്നതിനു മുൻപ് തന്നെ വേർപിരിഞ്ഞു. എന്നാൽ ഇപ്പോൾ താരം വീണ്ടും വാർത്തകളിൽ നിറയുന്നത് പുതിയ പ്രണയത്തിന്റെ പേരിലാണ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസ് ഖാനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വനിത ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് വനിത.

read also:ജ​നു​വ​രി 12ന് തിരുവാഭരണ ഘോഷയാത്ര: പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

”എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍. ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല. കുറച്ച് മോഡേണ്‍ ആയി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെയാണ് എന്റെ മക്കളും. ഈ പ്രായത്തിലും അവര്‍ എനിക്ക് ഉപദേശങ്ങള്‍ തരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് ജീവിക്കേണ്ടത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്, അതിലൊന്നും ദുഃഖം തോന്നുന്നില്ല. അതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു. വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.” വനിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button