MollywoodLatest NewsKeralaIndiaNewsEntertainment

നടി വനിതയുടെ വിവാഹം: വിവാഹദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് ട്വിസ്റ്റ്

2000 ത്തിൽ ആയിരുന്നു വനിത വിജയ കുമാറിന്റെ ആദ്യ വിവാഹം

നടി വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വനിത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടതിന് പിന്നാലെ ഇത് വലിയ വാര്‍ത്തയായി. ഡാൻസ് കൊറിയോ​ഗ്രാഫറായ റോബർട്ട് മാസ്റ്ററാണ് വനിതയുടെ വരൻ എന്നും ഒക്ടോബർ 5ന് ഇരുവരുടെയും വിവാഹം എന്നുമായിരുന്നു പോസ്റ്റ്. താരത്തിന്റെ നാലാം വിവാഹവാർത്തയായിരുന്നു.

read also: തൊണ്ടയിലെ ക്യാന്‍സര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

2000 ത്തിൽ ആയിരുന്നു വനിത വിജയ കുമാറിന്റെ ആദ്യ വിവാഹം. ശേഷം 2007ലും 2020ലും അവർ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധങ്ങള്‍ വളരെപ്പെട്ടന്ന് വേർപിരിഞ്ഞു.

പക്ഷെ കഴിഞ്ഞ ദിവസം വിവാഹം പ്രതീക്ഷിച്ചവരെ ഒന്നടങ്കം ഞെട്ടിച്ചാണ് ട്വിസ്റ്റ് വന്നത്. ഇരുവരുടെയും വിവാഹം അല്ലായിരുന്നു അത്. വനിത വിജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനായിരുന്നു അത്. വനിതയും റോബര്‍ട്ടും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് മിസ്റ്റര്‍ ആന്‍റ് മിസിസ് എന്നാണ്. മകള്‍ ജോവികയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. രചനയും സംവിധാനവും വനിത വിജയകുമാറാണ്. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന്‍റെ സംഗീതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button