പന്തളം: ശബരിമല മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ശബരിമല ക്ഷേത്രത്തിലേക്ക് നടത്തുന്ന തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് നടക്കും.കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഘോഷയാത്രയിലെ അംഗസംഖ്യ 100 പേര് മാത്രമായി ചുരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിെന്റയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഘോഷയാത്രയില്‍ വരുന്നവര്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തണം.കൂടാതെ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ അന്ന് തിരുവാഭരണ ദര്ശനമുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 12ന് രാവിലെ 11ന് ക്ഷേത്രത്തില്‍ കൊണ്ടുവരും. ഒരുമണിക്ക് ഘോഷയാത്ര പുറപ്പെടും. തിരുവാഭരണം എങ്ങും തുറന്നുവെക്കില്ല. അന്ന് വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ കൂട്ടം അനുവദിക്കില്ല- എന്‍. വാസു പറഞ്ഞു
Post Your Comments