
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി വനിത. മൂന്നു വിവാഹങ്ങൾ ചെയ്ത വനിത പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വേദന പങ്കുവയ്ക്കുകയാണ് താരം. 20 വയസ്സുള്ള സഹോദരപുത്രി മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലുടെ വനിത വിജയകുമാര്‍ പങ്കുവച്ചത്.
കുറിപ്പിങ്ങനെ..
അടുത്തിടെ ഈ കുട്ടി ഒരു സര്‍ജറി ചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സര്‍ജറി. അതിനെ തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിനു താഴെ കമന്റുമായെത്തുന്നത്. ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സത്യം എന്താണ് എന്ന് അറിയുക തന്നെ വേണം. നാളെ മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ വരരുത്. അതുകൊണ്ട് എന്തായാലും പരാതി നല്‍കണം എന്നു ഉപദേശിക്കുകയാണ് ആരാധകര്‍.
Post Your Comments