പാലായിൽ ജോസ് കെ മാണി നേടിയെടുത്ത ജയം എൽ.ഡി.എഫ് ആഘോഷമാക്കുമ്പോൾ ഇനിയെന്ത് എന്നൊരു ചോദ്യം കൂടെ ഉടലെടുക്കുന്നു. പാലായിൽ മികച്ച വിജയം നേടിയതിന് പിന്നാലെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയത് ആണ് എല്ലാത്തിനും തുടക്കം.
പിന്നാലെ, പാലായ്ക്ക് വേണ്ടി പിടിമുറുക്കി മാണി സി കാപ്പനും രംഗത്തെത്തി. ഇതോടെ വെട്ടിലായിരിക്കുന്നത് ഇടതുമുന്നണിയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും പാലാ വിട്ടൊരു കളിക്കുമില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ജോസ് കെ മാണി വീണ്ടും യു.ഡി.എഫിലേക്ക്?
പാലാ ഉപതെരെഞ്ഞടുപ്പിൽ തനിക്ക് ലഭിച്ച ഭൂരിപക്ഷം ഇപ്പോൾ ലഭിച്ചിട്ടില്ല. പാലാ എൻസിപിയുടെ സീറ്റാണ്. അത് നൽകണമെന്ന് ഇടതപക്ഷ ജനാധിപത്യ മുന്നണിയിൽ ആരും ആവശ്യപ്പെട്ടിട്ടില്ല. അത് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്നമുദിക്കുന്നില്ല. ജോസ് കെ മാണിയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
ഇതോടെ, പാലായിൽ ആര് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തിൽ ആശങ്ക നിഴലിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ നിലനിൽക്കേ സീറ്റിനായി ഇപ്പോഴേ മുന്നണിയിൽ അടിപിടി ആരംഭിച്ചോ എന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
Post Your Comments