തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന് മൊത്തം ക്ഷീണമാണ്. സംസ്ഥാനത്ത് അമ്പേ പരാജിതരായി കോൺഗ്രസ്. കോൺഗ്രസിനേറ്റ പരാജയം പഠിക്കാനൊരുങ്ങി നേതൃത്വം. പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ച് കെ സുധാകരൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിൽ കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടിയായിരുന്നു ജോസ് കെ മാണിയുടെ സൂപ്പർ വിജയം.
ജനം നല്‍കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് ജോസ് കെ മാണി പ്രതികരിക്കുമ്പോൾ അദ്ദേഹത്തെ വിട്ടയച്ചതിന്റെ നിരാശയിലാണ് കോൺഗ്രസ്. ജോസ് കെ മാണിയെ പോകാൻ അനുവദിക്കരുതായിരുന്നു എന്ന നിലപാടിലാണ് കോൺഗ്രസ് നേതാവും കണ്ണൂർ എം.പിയുമായ കെ സുധാകരൻ.
Also Read: കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഈ വിജയം : ജോസ് കെ മാണി
കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ വിട്ടയക്കാൻ തയ്യാറായ തീരുമാനം മോശമായി. മാണിക്കൊപ്പമാണ് അണികളെന്ന് തെളിഞ്ഞു. അവരെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടെ, വെട്ടിലായിരിക്കുന്നത് സി പി എം ആണ്. തലതൊട്ടപ്പന്മാരും പ്രിയ നേതാക്കളും വന്ന് വിളിച്ചാൽ ടാറ്റാ ബൈ ബൈ പറഞ്ഞ് ജോസ് കെ മാണി അവരുടെ കൂടെ ഇറങ്ങിപോകുമോ എന്ന ഭയവും സി പി എമ്മിനുണ്ട്. മാണിയെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് ഏത് അടവും പയറ്റാൻ സാധ്യതയുണ്ട്. പ്രലോഭനപരമായ രീതിയിൽ വരെ മാണിയെ കോൺഗ്രസ് സമീപിച്ചേക്കാം.
Also Read: ഇത്തവണയും പാല എല്‍ഡിഎഫ് നേടുമോ? ജോസ് കെ മാണിയ്ക്ക് നിർണ്ണായകം
എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, ”മാണി സാറിനോടൊപ്പം നിന്ന് മാണി സാറിനെ ചതിച്ചു പോയ പലരും ഉണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിത്. കേരളാ കോണ്‍ഗ്രസിനെ മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയടച്ച കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഇത്”.
Post Your Comments