KeralaLatest News

കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്ന് പിജെ ജോസഫ്

പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി

ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന് കാരണം കോണ്‍ഗ്രസാണ്. സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ സ്വര്‍ണ്ണ കള്ളകടത്ത് ഉള്‍പ്പടെയുള്ളവ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല.

ഇടുക്കിയില്‍ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്തി. ജില്ല പഞ്ചായത്തില്‍ നേട്ടമുണ്ടാക്കിയെന്നും മത്സരിച്ച അഞ്ചില്‍ നാലിടത്തും വിജയിച്ചുവെന്നും പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

read also: ത​ന്റെ തോല്‍വിക്കായി യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചു; ബി.​ഗോപാലകൃഷ്​ണന്‍

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നല്‍കി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. തൊടുപുഴ നഗരസഭയില്‍ ജോസഫ് വിഭാഗം മല്‍സരിച്ച ഏഴില്‍ അഞ്ചു സീറ്റിലും തോറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button