ജോലിക്കെന്നു പറഞ്ഞു ഭാര്യ പോയത് കാമുകനൊപ്പം ഹോട്ടൽ മുറിയിലേക്ക്, സംശയം തോന്നി പിന്തുടർന്ന് ഭർത്താവ് ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഹോട്ടലിലെ ബെഡ്റൂമിലെ മേൽക്കൂരയിൽ ഒളിച്ചിരിക്കുന്ന ഭാര്യയെ ആണ്. ഒടുവിൽ യുവതിയെ പോലീസിന്റെ സഹായത്തോടെ ഭർത്താവ് പുറത്തിറക്കുകയായിരുന്നു ഉണ്ടായത്. ഫിലിപൈൻസിലാണ് സംഭവം നടന്നിരിക്കുന്നത്. എണ്ണപ്പാടത്തെ തൊഴിലാളിയായിരുന്ന ഭർത്താവ് അടുത്തിടെയാണ് നാട്ടിൽ എത്തുകയുണ്ടായത്. ഓഫീസിൽ ഒരു അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് ഒരവധി ദിവസം ഭാര്യ പുറത്തിറങ്ങിയപ്പോഴാണ് ഭർത്താവിന് സംശയം തോന്നുകയുണ്ടായത്. ഭാര്യയുടെ ടാക്സിയെ പിന്തുടർന്ന ഭർത്താവ് ഹോട്ടലിലെത്തുകയുണ്ടായി. തുടക്കത്തിൽ ഹോട്ടൽ അധികാരികൾ കടത്തിവിട്ടില്ലെങ്കിലും പോലീസിന്റെ സഹായത്തോടെ ഭർത്താവ് മുറി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യയുടെ വസ്ത്രങ്ങൾ ഹോട്ടൽ മുറിയിൽ നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.
മേൽക്കൂരയിലെ പൊത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഭാര്യ. വനിതാ പോലീസ് വരാതെ നിലത്തിറങ്ങില്ല എന്ന നിലപാടിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. അരമണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ സാധിച്ചത്. ഇരുവർക്കുമെതിരെ കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണ് ഭർത്താവ് ഉള്ളത്. ഫിലിപൈൻസിൽ അവിഹിത ബന്ധം നിയമവിരുദ്ധമാണ്. കുറ്റക്കാരി എന്ന് കണ്ടെത്തിയാൽ യുവതിക്ക് ആറു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
Post Your Comments