KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്, പ്രതീക്ഷയോടെ മുന്നണികൾ

അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വോട്ടെടുപ്പ് പത്തുമണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ വോട്ട് ചെയ്തത് 70 ശതമാനം ആളുകളാണ്. കണ്ണൂരും മലപ്പുറവുമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ. അതിരാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിൽ വൻ തിരക്കാണുള്ളത്.

Also Read: ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ കീഴോട്ടെന്ന് കോടിയേരി; ആദ്യം സ്വന്തം മക്കളെ നന്നായിട്ട് വളർത്തൂ എന്ന് മറുപടി!

വിവിധ ജില്ലകളിലായി ചിലയിടങ്ങളിൽ വോട്ട് യന്ത്രം തകരാറിലായത് പോളിംഗിനെ ബാധിച്ചു. ഇവിടങ്ങിളിൽ യന്ത്രതകരാർ പരിഹരിച്ച് പോളിംഗ് വീണ്ടും തുടങ്ങി. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.

എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും രാവിലെ വോട്ട് രേഖപ്പെടുത്തി. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button