ദിസ്പൂർ : സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹൻ പാത്തോവരി അറിയിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ നേതൃത്വത്തിൽ നടന്ന് നിയമസഭാ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.
മതപഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റുമെന്ന് അസം വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിസ്വ ശർമ്മ് പ്രഖ്യാപിച്ചിരുന്നു. മത ഗ്രന്ഥങ്ങൾ പഠിപ്പിക്കാൻ സർക്കാരിന് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഖുറാൻ പഠിപ്പിക്കുകയാണെങ്കിൽ ഭഗവത് ഗീതയും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തുള്ള എല്ലാ സംസ്‌കൃത പഠനകേന്ദ്രങ്ങളും കുമാർ ഭാസ്‌കർവർമ്മ സംസ്‌കൃത സർവ്വകലാശാലയ്ക്ക് കൈമാറാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ അറിയിച്ചു. സ്വകാര്യ മദ്രസ്സകളുടെ കാര്യത്തിൽ തീരുമാനം സ്വീകരിച്ചട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments