Latest NewsKeralaNews

വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി: ചടങ്ങിന് എത്തിയവർക്ക് താമസിക്കാൻ മദ്രസ, ഇത് യഥാർത്ഥ മലപ്പുറമെന്ന് സോഷ്യൽ മീഡിയ

വേലായുധന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിജയലക്ഷ്മി

മാട്ടനപ്പാടി സ്വദേശി വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിനു സഹായവുമായി മദ്രസ അംഗങ്ങൾ. മലപ്പുറം കോട്ടക്കൽ മാട്ടനപ്പാടിൽ വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടു നൽകിയാണ് മദ്രസ കമ്മിറ്റി മാതൃകയായത്.

read also: 10 ദിവസം മുമ്പ് കാണാതായ വയോധിക വനത്തിൽ മരിച്ച നിലയിൽ

ചക്കിങ്ങല്‍തൊടിയിൽ തയ്യൽ തൊഴിലാളിയായ വേലായുധന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിജയലക്ഷ്മി. ഈ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസയിലെ അധ്യാപകനും ഭാരവാഹികളും ക്ലാസിന് അവധി കൊടുക്കുകയും ദൂരെ നിന്നെത്തിയ ബന്ധുക്കൾക്കും മറ്റും താമസിക്കുന്നതിനായി മദ്രസ വിട്ടു നൽകുകയും ചെയ്തു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ മദ്രസ കമ്മിറ്റി വിജയലക്ഷ്മിയുടെ കുടുംബത്തെ സഹായിച്ചു. ഈ വാർത്ത പുറത്തു വന്നതിനു പിനാളെ ഇതാണ് റിയൽ മലപ്പുറം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button