
ന്യൂഡൽഹി: മദ്രസയിൽ തീപിടുത്തം. ഡൽഹി ജഗത്പുരിയിലെ മദ്രസയിലാണ് തീപിടിത്തമുണ്ടായത്. ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. 17 അഗ്നിശ്മന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read Also: ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെപ്പോലെ അണിഞ്ഞൊരുങ്ങി ഇലോൺ മസ്ക്, ചിത്രങ്ങൾ വൈറലാകുന്നു
അതേസമയം, തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീപിടിത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments