കോഴിക്കോട്: റോഡ് സുരക്ഷ, സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങള്‍ തുടങ്ങി പുതിയ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മദ്രസ പാഠപുസ്തകം പുറത്തിറക്കി. കാന്തപുരം വിഭാഗം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആണ് പരിഷ്‌കരിച്ച മദ്രസ പാഠപുസ്തകം പുറത്തിറക്കിയത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ മാതൃക മുഴുവന്‍ മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കുന്നതെന്നും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ചൂണ്ടിക്കാണിച്ചു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠ പുസ്തകങ്ങളെ അഭിനന്ദിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയെന്നും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. റോഡ് സുരക്ഷാ നിയമങ്ങള്‍, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതുകൊണ്ടാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ക്ക് വലിയ അഭിനന്ദന പ്രവാഹം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments