Latest NewsKeralaNews

മദ്രസ്സയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം: കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാർത്ഥിനി മദ്രസ്സയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എബിവിപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ​ഗ്രീഷ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ ആർജി ആനന്ദ് ജില്ലാ കളക്ടറോട് 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടത്.

കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാനും നിർദ്ദേശം നൽകി. സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്‌ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. ‌‌

shortlink

Related Articles

Post Your Comments

Related Articles


Back to top button